യുഎഇ : യു എ ഇ തണുത്ത കാലാവസ്ഥലയിലേക്ക് വഴി മാറി. താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ചുട്ടു പൊള്ളുന്ന വേനലിൽ ആൾക്കൂട്ടമില്ലാതിരുന്ന പാർക്കുകളും ഓപ്പൺ ഭക്ഷണശാലകളും സജീവമായി. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വരുന്ന സീസൺ കൂടിയാണിത്. അതുപോലെതന്നെ നിവാസികളും പുറമെയുള്ള വിനോദങ്ങളിൽ മുഴുകിതുടങ്ങി. രാവിലെയും വൈകീട്ടുമുള്ള നടത്തങ്ങളും,ഓപ്പൺ ജിമ്മുകളും സജീവമായി.
ബീച്ചുകളിൽ തിരക്കേറി, റോഡ് ട്രിപ്പുകൾ വീണ്ടും സജീവമായി.വളർത്തു മൃഗങ്ങളെയും കൊണ്ട് ആളുകൾ നടക്കാനിറങ്ങുന്നതും പതിവ് കാഴ്ചകളായി.ഡെസേർട്ട് സഫാരി പോലുള്ള വിനോദ സഞ്ചാരങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കുത്തനെ വർദ്ധിച്ചു.