യു എ ഇ യിൽ നിന്നും ഓൺലൈനായി പണമയക്കാൻ മികച്ച എക്സ്ചേഞ്ച് നിരക്കൊരുക്കി വെസ്റ്റേൺ യൂണിയൻ

യു എ ഇ : യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ഓൺലൈൻ ആയി പണം അയക്കുന്നവർക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് നിരക്കൊരുക്കി വെസ്റ്റേൺ യൂണിയൻ. എക്സ്ചേഞ്ചുകളിൽ പണം കൈമാറ്റം ചെയ്യാൻ മടിക്കുന്നവർക്കുള്ള മികച്ച മാർഗ്ഗമാണിത്.അത്യാവശ്യ ഘട്ടങ്ങളിൽ ആളുകൾ എക്സ്ചേഞ്ചുകളെ ആശ്രയിക്കും. എങ്കിലും, യു എ ഇ യിൽ നിന്ന് നാട്ടിലേക്ക് പണമയക്കുമ്പോൾ എക്സ്ചേഞ്ചുകാർ നടത്തുന്ന കൊള്ള ഒഴിവാക്കുന്നതിനായി ചിലർ നാട്ടിൽ നിന്നും യുഎയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ദിർഹം നൽകി അഡ്ജസ്റ്റുമെന്റുകൾ നടത്താറുണ്ട്. ദിർഹം വാങ്ങി രൂപ നൽകുന്ന വ്യക്തികൾ മുഴുവൻ വിനിമയ നിരക്കും നൽകുന്നതുകൊണ്ടാണ് ആളുകൾ ഈ മാർഗം തിരഞ്ഞെടുക്കുന്നത്.

എന്നാൽ വെസ്റ്റേൺ യൂണിയൻ വഴി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഓൺലൈൻ ആയി ഇനി പണം അയക്കാൻ സാധിക്കും. ലോകമെമ്പാടുമുള്ള 130ൽ അധികം രാജ്യങ്ങളിലും ടെറിറ്ററികളിലുമുള്ള ബാങ്ക് അക്കൗണ്ടുകൾ, കാർഡ്, വാലറ്റ് എന്നിവയിലേക്ക് വെസ്റ്റേൺ യൂണിയൻ വഴി പണം അയക്കാൻ സാധിക്കുന്നതാണ്. ഏതാണ്ട് 200ൽ അധികം രാജ്യങ്ങളിൽ അയക്കുന്ന തുക പണമായി കൈപ്പറ്റാനുള്ള സൗകര്യവും ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പണം അയക്കുന്നതിന് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ കൂടാതെ ബാങ്ക് ട്രാൻസ്ഫർ സൗകര്യവും വെസ്റ്റേൺ യൂണിയൻ ഒരുക്കുന്നു.

എപ്പോൾ വേണമെങ്കിലും പണം അയക്കുന്നതിനുള്ള സൗകര്യം കൂടാതെ അയച്ച പണം ട്രാക്ക് ചെയ്യുന്നതിനും ഏറ്റവും പുതിയ എക്സ്ചേഞ്ച് നിരക്കുകളും ഫീസും അറിയുന്നതിനും ആപ്പ് ഉപയോഗിക്കുന്നവർക്ക് സൗകര്യമുണ്ട്. കൂടാതെ ഏറ്റവും അടുത്ത് നടത്തിയ ഇടപാടുകളും വരാനിരിക്കുന്നതോ വിട്ടുപോയതോ ആയ ഇടപാടുകളും തുക കൈപ്പറ്റുന്ന രാജ്യത്ത് പണം സ്വീകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഏതെല്ലാം എന്നും ആപ്പ് ഉപയോഗിച്ച് അറിയാനാകും. ഉപഭോക്താക്കൾക്ക് ദിവസം മുഴുവൻ സഹായസേവനങ്ങൾ ലഭ്യമാണ് എന്നതും വെസ്റ്റേൺ യൂണിയൻ സേവനങ്ങൾക്ക് പ്രിയം ഏറുന്നതിന് കാരണമാണ്. അൽ ഫർദാൻ എക്സ്സ്ചേഞ്ചുമായി ചേർന്നാണ് വെസ്റ്റേൺ യൂണിയൻ യുഎഇയിൽ ഡിജിറ്റൽ സേവനങ്ങൾ നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് WU.com സന്ദർശിക്കുക. സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ call 800 SENDWU (800 736 398) ഇമെയിൽ wu.support@alfardanexchange.com. 

Leave a Reply

Your email address will not be published. Required fields are marked *