യു എ ഇ യിൽ നാളെ മഴ പ്രാർത്ഥന

യു എ ഇ : യുഎഇയിലുടനീളമുള്ള പള്ളികളിൽ നാളെ (നവംബർ 11 )മഴയ്ക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തും. വെള്ളിയാഴ്ച നമസ്‌കാരത്തിനുള്ള ആഹ്വാനത്തിന് 10 മിനിറ്റ് മുമ്പ് ‘സലാത്ത് അൽ ഇസ്തിസ്‌കാ’ അഥവാ മഴ പ്രാർത്ഥന നിർവഹിക്കാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. സാധിക്കുന്ന വിശ്വാസികളെല്ലാം തന്നെ പ്രാർത്ഥനയിൽ പങ്കുചേരണമെന്നും യു എ ഇ പ്രസിഡന്റ് അഭ്യർത്ഥിച്ചു. രാജ്യത്തിന് ആവശ്യമായ മഴ നൽകി രാജ്യത്തെ അനുഗ്രഹിക്കണമെന്ന് വിശ്വാസപൂർവ്വം നടത്തുന്ന മഴ പ്രാർത്ഥന രാജ്യത്ത് ഇതാദ്യമല്ല. 2021, 2020, 2017, 2014, 2011, 2010 എന്നീ വർഷങ്ങളിൽ നവംബർ മുതൽ ഡിസംബർ വരെ മുൻപ് മഴ പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *