യു എ ഇ യിൽ ജനുവരി ഒന്നു മുതൽ ഫാമിലി ബിസിനസ് നിയമം വരുന്നു

യു എ ഇ : ഫാമിലി ബിസിനസുകൾ പ്രോത്സാഹിപ്പിക്കാൻ ചുവടുവെപ്പ് നടത്തി യു എ ഇ. യു.എ.ഇയിൽ ഫാമിലി ബിസിനസുകളുടെ വളർച്ച ലക്ഷ്യമിട്ടുള്ള പുതിയ ഫാമിലി ബിസിനസ് നിയമം ജനുവരിയിൽ പ്രാബല്യത്തിൽ വരും. ഫാമിലി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക മേഖല കൂടുതൽ കരുത്തുറ്റതാക്കുകയുമാണ് ലക്ഷ്യം.നിലവിലുള്ള എല്ലാ കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും കുടുംബ ബിസിനസുകളിലെ ഭൂരിഭാഗം ഷെയറുടമകൾക്കും പുതിയ നിയമം ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക മന്ത്രാലയമാണഅ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ 90 ശതമാനം സ്വകാര്യ കമ്പനികളും ഫാമിലി ബിസിനസ് സംരംഭങ്ങളാണ്. അതിനാൽ സാമ്പത്തിക മേഖലയിൽ ഈ നിയമത്തിന്റെ സ്വാധീനം വളരെ വലുതായിരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അൽ സാലിഹ് അബൂദബിയിൽ നടന്ന പുതിയ ഫാമിലി ബിസിനസ് നിയമത്തെക്കുറിച്ചുള്ള മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഫാമിലി ബിസിനസുകളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്നതും പുതിയ നിയമത്തിന്റെ ലക്ഷ്യമാണെന്ന് അൽ സാലിഹ് കൂട്ടിച്ചേർത്തു.

രാജ്യത്ത് വ്യാപാരം, ടൂറിസം, പ്രോപ്പർട്ടി, സാങ്കേതികവിദ്യ, ഷിപ്പിങ്, റീട്ടെയിൽ, വ്യവസായം, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഫാമിലി ബിസിനസ്സ് സംരംഭങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *