അബുദാബിയിലെ അൽ ദഫ്റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
2023-ൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണിത്. ഈ വർഷം ഇതാദ്യമായാണ് യു എ ഇയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തുന്നത്.