ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആരംഭിക്കുന്ന അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 25 വരെ നീണ്ട് നിൽക്കും. അബുദാബി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് ഈ ചെസ്സ് മേള സംഘടിപ്പിക്കുന്നത്. മൂന്ന് ലക്ഷം ദിർഹമാണ് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിലെ അകെ സമ്മാനത്തുക. അറുപത്തേഴ് രാജ്യങ്ങളിൽ നിന്നുള്ള 1600-ൽ പരം കളിക്കാർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
Under the patronage of Nahyan bin Zayed, 29th Abu Dhabi International Chess Festival to take place from 14 to 25 August 2023, bringing together more than 1,600 players from 67 countries to compete for a total prize pool of AED300,000. pic.twitter.com/ZptpuWibNJ
— مكتب أبوظبي الإعلامي (@ADMediaOffice) August 13, 2023