യു എ ഇയിൽ പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കമായി

ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ പത്തൊമ്പതാമത് പതിപ്പ് അബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ ആരംഭിച്ചു. പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 30 വരെ നീണ്ടുനിൽക്കും. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി, അബുദാബി ഹെറിറ്റേജ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. അൽ ദഫ്റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദർശനങ്ങളിലൊന്നാണ്.

യു എ ഇയിലെ ഈത്തപ്പഴ വിളവെടുപ്പ് കാലത്തോട് അനുബന്ധിച്ചാണ് ഈ മേള ആരംഭിക്കുന്നതെന്ന് കമ്മിറ്റിയുടെ പ്ലാനിംഗ് ആൻഡ് പ്രോജക്ട്‌സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഒബൈദ് ഖൽഫാൻ അൽ മസ്റൂയി പറഞ്ഞു. ദിവസവും വൈകീട്ട് 4 മുതൽ രാത്രി 10മണി വരെ മേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സുസ്ഥിരതയുടെ വർഷത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ, മൊത്തം 8.3 ദശലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളുള്ള 20-ലധികം പ്രധാന മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്.

ലിവ ഡേറ്റ് ഫെസ്റ്റിവൽ മാർക്കറ്റിൽ 165 ഷോപ്പുകളും പവലിയനുകളും ഉൾപ്പെടുന്നു. കൂടാതെ കുടുംബങ്ങളുടെയും, ദേശീയ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ, ഭക്ഷണ വണ്ടികൾ, മൊബൈൽ കഫേകൾ എന്നിവയും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *