നവീകരിച്ച ഷാർജ പ്ലാനെറ്റേറിയം ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഷാർജ അക്കാദമി ഫോർ സ്‌പേസ് ആൻഡ് അസ്ട്രോണോമി സയൻസ് ആൻഡ് ടെക്‌നൊളജിയിലാണ് ഈ നവീകരിച്ച നക്ഷത്രബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഷാർജ പ്ലാനെറ്റേറിയത്തിൽ നടത്തിയിട്ടുള്ള നവീകരണ പ്രവർത്തനങ്ങൾ, ഉൾപ്പെടുത്തിയിട്ടുള്ള പുത്തൻ സാങ്കേതികവിദ്യകൾ എന്നിവ എടുത്ത് കാട്ടുന്ന ഒരു വീഡിയോ പ്രദർശനം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നു.
Sultan Al Qasimi inaugurates revamped Sharjah Planetarium#WamNews https://t.co/XZnoppFMY3 pic.twitter.com/mutIHtI0h4
— WAM English (@WAMNEWS_ENG) May 10, 2023