യുകെ വിസ നടപടിക്രമങ്ങൾ; യുഎഇ താമസക്കാർക്ക് ഇനി 15 ദിവസത്തിനുളളിൽ പൂർത്തിയാക്കാം

യുഎഇയിൽ താമസിക്കുന്നവർക്ക് ഇനി യുകെ വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഏഴ് ആഴ്ചകൾ വരെയെടുത്തിരുന്ന വിസ നടപടി ക്രമങ്ങളാണ് 15 ദിവസമായി കുറഞ്ഞത്. യുഎഇയിലുള്ളവർക്ക് വിസാ നടപടികളിലെടുക്കുന്ന കാലതാമസം കാരണം നിരവധി പേരാണ് 2022ൽ യുകെയിലേക്കുള്ള യാത്രകൾ റദ്ദാക്കിയത്.

കഴിഞ്ഞ വർഷം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം, പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി ഉയർത്താനുള്ള തീരുമാനമെടുത്തതും വിമാനയാത്രയെ ബാധിച്ചിരുന്നു.

സൂപ്പർ പ്രയോറിറ്റി വിസകൾക്കുള്ള സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിയന്ത്രണങ്ങൾ നീക്കുകയും വിമാനങ്ങളുടെ എണ്ണം കൂട്ടുകയും നിരക്ക് കുറയുകയും ചെയ്തത് യുകെയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *