യുഎഇ സോഫ്റ്റ് പവർ സൂചികയിൽ ആദ്യ പത്തിൽ

ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ബഹിരാകാശ, രാഷ്ട്രീയ, സാംസ്കാരിക, നയതന്ത്ര രംഗങ്ങളിലെ മികവിൽ യുഎഇക്കു ലോകോത്തര നേട്ടം.  പ്രശസ്തിയുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സ് റിപ്പോർട്ടിലാണ് യുഎഇ നില മെച്ചപ്പെടുത്തി ആദ്യ പത്തിൽ ഇടംപിടിച്ചത്.

മധ്യപൂർവദേശത്തു നിന്ന് നിന്ന് ആദ്യ പത്തിൽ ഉൾപ്പെട്ട ഏക രാജ്യവും യുഎഇ ആണ്. ജീവിത ശൈലി, വരുമാനം, കുടുംബ സ്ഥിരത എന്നിവയിലെ മികവിനു പുറമേ കോവിഡ് വാക്സീൻ പുറത്തിറക്കുക, എക്‌സ്‌പോ 2020, ബഹിരാകാശ ദൗത്യം, ചൊവ്വാ ദൗത്യം എന്നിവ വിജയകരമായി നടത്തുക തുടങ്ങി ഒട്ടേറെ ഘടകങ്ങൾ യുഎഇക്ക് അനുകൂലമായി. യുഎസ്, യുകെ, ജർമനി എന്നിവയാണ് യഥാക്രമം ആദ്യ 3 സ്ഥാനങ്ങളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *