യുഎഇ ബിരുദ വിദ്യാർഥി സ്‌കോളർഷിപ്പിന് 110 കോടി ദിർഹം അനുവദിച്ചു

പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന മിടുക്കരായ ഇമാറാത്തി ബിരുദ വിദ്യാർഥികളെ സാമ്പത്തികമായി പിന്തുണക്കുന്നതിനായി 110 കോടി ദിർഹമിൻറെ സ്‌കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചു. ഹംദാൻ ബിൻ മുഹമ്മദ് ബിൻ സ്‌കോളർഷിപ് പ്രോഗ്രാമാണ് തുക വകയിരുത്തിയത്. ഓരോ വർഷവും അക്കാദമിക് തലത്തിൽ മിടുക്കരായ 100 വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. 2024-25 അക്കാദമിക് വർഷത്തെ സ്‌കോളർഷിപ്പിനായുള്ള അപേക്ഷ ഏപ്രിൽ മുതൽ സ്വീകരിച്ചുതുടങ്ങും.

മാനവവിഭവ ശേഷി അതോറിറ്റി (കെ.എച്ച്.ഡി.എ)യുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുക. വിവിധ പാഠ്യപദ്ധതികൾക്ക് വ്യത്യസ്ത സമയക്രമം ആയതിൻറെ പശ്ചാത്തലത്തിൽ ഹൈസ്‌കൂൾ പരീക്ഷ ഫലം പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും അപേക്ഷ സ്വീകരിക്കുന്നത് തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *