യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു. 2023 നവംബർ 24-ന് വൈകീട്ടാണ് യു എ ഇ നാഷണൽ ഡേ ഓർഗനൈസിങ്ങ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. 2023 ഡിസംബർ 5 മുതൽ 12 വരെ എക്സ്പോ സിറ്റി ദുബായിലെ ജൂബിലീ പാർക്കിൽ വെച്ചാണ് യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള ടിക്കറ്റുകളുടെ വില്പനയാണ് ആരംഭിച്ചിരിക്കുന്നത്.
The 52nd UAE Union Day will honour our sustainability journey as we unite actionists towards an inclusive future of sustainable flourishing.
The show will be open to the public from 5-12 December. Get your tickets now: https://t.co/0KAmJngAG3#UnionDay #UAE52 pic.twitter.com/ear2MTYdHC
— UAE Union Day (@UAEUnionDay) November 24, 2023
https://uaenationalday.ae/ എന്ന വിലാസത്തിൽ നിന്ന് ഈ ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 2-ന് നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ എല്ലാ പ്രാദേശിക ടി വി ചാനലുകളിലും, ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യു എ ഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലായിരിക്കും ഈ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിക്കുന്നത്.