യുഎഇയിൽ സ്വർണ വില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി.

സ്വർണ്ണം 22 കാരറ്റിന് ഗ്രാമിന് ഇന്നലെ രാത്രി മുതൽ 189 ദിർഹമായി കുറഞ്ഞു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ജൂലൈ 21ന് രേഖപ്പെടുത്തിയ 191.75 ആയിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ രാവിലെ 192 ദിർഹത്തിൽ വിപണനം ആരംഭിച്ച സ്വർണവില വൈകിട്ട് അൽപം മെച്ചപ്പെട്ട് 192.25ലേക്ക് ഉയർന്നെങ്കിലും രാത്രിയോടെ 3.25 ദിർഹം കുറഞ്ഞ് 189ലേക്കു കൂപ്പുകുത്തി.

രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. രാത്രിയിലെ നിരക്കുമാറ്റം അറിഞ്ഞ് ജനങ്ങൾ ജ്വല്ലറിയിലേക്ക് എത്തിത്തുടങ്ങുമ്പോഴേക്കും കടകൾ അടച്ചുതുടങ്ങിയിരുന്നു. വിലക്കുറവിന്റെ ആകർഷണത്തിൽ കൂടുതൽ പേർ ആഭരണം വാങ്ങാൻ എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഇതേസമയം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സ്വർണ്ണം എക്കാലത്തും എല്ലാവരെയും സാമ്പത്തികമായി പിടിച്ചുനിർത്തുന്നത് ഘടകമാണ്.സ്വർണവില കുറയുന്ന സമയങ്ങളിൽ അതുകൊണ്ടുതന്നെ ആളുകൾ സ്വർണ്ണം വാങ്ങി നിക്ഷേപം നടത്തുന്നവരാണ്. വില കയറുന്ന സമയങ്ങളിൽ വിൽക്കാനും അത്യാവശ്യസമയങ്ങളിൽ പണയം വെയ്ക്കാനും സാധിക്കുന്നതുകൊണ്ടാണ് സ്വർണ വില കുറയുന്ന സമയങ്ങളിൽ ഉപഭോക്താക്കളുടെ ഇടിച്ചുകയറ്റം ഉണ്ടാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *