യുഎഇയിൽ വീണ്ടും ‘ലീഷർ’ വീസ; ഇനി 90 ദിവസത്തേക്ക് യുഎഇ സന്ദർശിക്കാൻ അവസരം

മൂന്ന് മാസത്തെ ‘ലീഷർ'(Leisure) വീസയുമായി വീണ്ടും യുഎഇ. മൂന്ന് മാസത്തെ അല്ലെങ്കിൽ 90 ദിവസത്തെ ലീഷർ വീസ കഴിഞ്ഞ വർഷം അവസാനത്തോടെ റദ്ദാക്കിയിരുന്നതാണ്. തുടർന്ന് 60 ദിവസത്തെ സന്ദർശന വീസയാണ് ഉണ്ടായിരുന്നത്. ഇനി 90 ദിവസത്തേക്ക് യുഎഇ സന്ദർശിക്കാൻ ആളുകൾക്ക് അവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ നിന്നുകൊണ്ട് തന്നെ വീസാ കാലാവധി നീട്ടാനും കഴിയും.

ടൂറിസ്റ്റ് വിസയും സന്ദർശക വീസയുമാണ് നിലവിൽ ഉള്ളത്. 30, 60 ദിവസത്തേയ്ക്കാണ് ടൂറിസ്റ്റ് വീസ അനുവദിക്കുക. സന്ദർശക വീസ 90 ദിവസത്തേക്കും അനുവദിക്കുന്നു. 1500 മുതൽ 2000 ദിർഹം വരെയാണ് ഈ വീസയ്ക്ക് ചെലവ് വരിക. അപേക്ഷകന്‍റെ ​ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവയാണ് വീസയ്ക്കായി സമർപ്പിക്കേണ്ടത്. രണ്ട് മുതൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ വീസ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *