യുഎഇയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കോഴിക്കോട് സ്വദേശിയുടേത്

ദുബൈ : ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ യുഎഇയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് പാറക്കടവ് തനക്കോട്ടൂര്‍ കോറോത്ത്കണ്ടി അബ്‍ദുല്‍ അസീസ് (51) ആണ് ദുബൈയില്‍ മരിച്ചത്. മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയത്. തുടര്‍ നടപടികള്‍ ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. കുഞ്ഞഹമ്മദാണ് മരണപ്പെട്ട അബ്‍ദുല്‍ അസീസിന്റെ പിതാവ്. മാതാവ് – ആയിഷു. ഭാര്യ – സുലൈഖ.

Leave a Reply

Your email address will not be published. Required fields are marked *