യാത്രാവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തരുത; യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

യാത്രാവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ബോർഡിങ് പാസ്്, വിമാനത്തിലെ ചിത്രങ്ങൾ, ലക്ഷ്യസ്ഥാനത്തിന്റെ പേര്, ചെലവഴിക്കാനുദ്ദേശിക്കുന്ന ദിവസങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുളള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പലരും യാത്ര ചെയ്യുന്നത്.

ബോർഡിങ് പാസുകളിലെ ബാർകോഡുകൾ കേന്ദ്രീകരിച്ച് ഒട്ടേറെ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് ഓർമിപ്പിച്ചു. വിശദമായ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിലൂടെ ഓരോ വ്യക്തിയുടെയും വീട്, വാഹനം, സ്ഥാപനം എന്നിവ കവർച്ച ചെയ്യപ്പെടാനുളള സാധ്യത വളരെ കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *