മൗറിറ്റാനിയയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് യുഎഇയുടെ കൈത്താങ്ങ്

72 മണിക്കൂർ നിർത്താതെ പെയ്ത പേമാരിയിൽ തകർന്ന മൗറിറ്റാനിയയിലെ പ്രദേശങ്ങൾക്ക് സഹായഹസ്തവുമായി UAE. സെപ്റ്റംബർ 30ന് uae യിൽ നിന്നാണ് വിമാനം മൗറിറ്റാനിയ യിലേക്ക് പറന്നുയർന്നത്. ആയിരത്തോളം കുടുംബങ്ങളിലായുള്ള മുതിർന്നവർക്കും , സ്ത്രീകൾക്കും , കുട്ടികൾക്കുമടക്കമുള്ള അവശ്യവസ്തുക്കളും, ഭക്ഷണസാധനങ്ങളും അടങ്ങിയതാണ് UAE യുടെ സഹായം.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുസ്ഥിരവും ദൃഢവുമാക്കാൻ ഈ സേവനം സഹായിക്കും എന്നും പ്രകൃതി ദുരന്തങ്ങൾ മൂലം വലയുന്ന ജനങ്ങൾക്കും രാജ്യങ്ങൾക്കും താങ്ങായി യു എ ഇ യ്ക് നിലനിൽക്കാൻ സാധിക്കട്ടെ എന്ന പ്രത്യാശയും യു എ ഇ അംബാസ്സഡർ ഹമദ് ഗാനിം മെഹായ്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *