മുസ്ലിം അല്ലാത്ത പ്രവാസികൾക്ക് യു എ ഇ യിൽ വിവാഹിതരാവാം

അബുദാബി : മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടാത്ത പ്രവാസികള്‍ക്കായി സിവില്‍ വിവാഹ സേവനങ്ങള്‍ ആരംഭിച്ചതായി അബുദാബി ജുഡീഷ്യല്‍ വിഭാഗം അറിയിച്ചു. അറബിക്, ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് സേവനം നല്‍കുന്നത്.

2022 ജനുവരിയില്‍ സിവില്‍ മാര്യേജ് നിയമം നിലവില്‍ വന്നതിന് ശേഷം ഓരോ മണിക്കൂറിലും നാല് അപേക്ഷകള്‍ വീതമാണ് ലഭിക്കുന്നതെന്ന് അബുദാബി ജുഡീഷ്യല്‍ വിഭാഗം വ്യക്തമാക്കി. യുഎഇ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ നിയമം അനുസരിച്ച് വിവാഹം ചെയ്യാം. ഇവര്‍ അമുസ്ലിംകളോ അല്ലെങ്കില്‍ അമുസ്ലിം രാജ്യത്തെ പൗരന്മാരോ ആവണമെന്നാണ് വ്യവസ്ഥ. 18 വയസ്സോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. ഇരുവര്‍ക്കും വിവാഹത്തിന് സമ്മതമാണെന്ന പ്രഖ്യാപനത്തില്‍ ഒപ്പിടണം എന്നീ വ്യവസ്ഥകളും നിയമത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *