മിസ്റ്റർ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കി മലയാളി

അബുദാബി : അബുദാബിയിൽ നടന്ന മിസ്റ്റർ യൂണിവേഴ്‌സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലപ്പുറം സ്വദേശി ഷാജഹാൻ മുസ്തഫ.ഇന്റർനാഷണൽ ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിംഗ് അബുദാബി സ്പോർട്ട് ഫിറ്റ്നസ് എക്സ്പോയിൽ 18 പേരെ പിന്നിലാക്കിയാണ് ഷാജഹാൻ ഒന്നാമത് എത്തിയത്.65 കിലോ വിഭാഗത്തിലാണ് ഷാജഹാന്റെ നേട്ടം. സ്വർണ്ണമെഡലും സർട്ടിഫിക്കറ്റും ആണ് സമ്മാനം. അബുദാബി അഡ്നെക്കിൽ നടന്ന മത്സരത്തിൽ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ നിന്നുള്ളവർ വിവിധ വിഭാഗങ്ങളിൽ പങ്കെടുത്തു. മുൻപ് അബുദാബിയിൽ നടന്ന യുഎഇ ഓപ്പൺ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 70 കിലോ വിഭാഗത്തിൽ സെക്കൻഡ് റണ്ണർ അപ്പ് കൂടി യായിരുന്നു ഷാജഹാൻ . 15 വർഷമായി അബുദാബിയിൽ കായിക പരിശീലകനായി ജോലി ചെയ്യുകയാണ്. ഭാര്യ : ഹൈറുനീസ, മക്കൾ : മെഹ്‌റ ഫാത്വിമീ,മെഹ്ദിയ ഫാത്വിമ, പിതാവ് : മുസ്തഫ മാതാവ് : ഖദീജ,

Leave a Reply

Your email address will not be published. Required fields are marked *