മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്‌ ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിൽ ഗോൾഡൻ വീസ : ഇത് അപൂർവ്വനേട്ടം

ദുബായ് : പ്രചോദക പ്രഭാഷകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്‌ യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ സ്വീകരിച്ചു. ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മുതുകാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിലാണ് മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്‌ യുഎഇ ഗോൾഡൻ വീസ ലഭിച്ചത്. ഇത് അപൂർവം ചിലർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ.

മുതുകാട് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രവാസലോകത്തിന്റെ ആദരവാണ് യുഎഇ ഗോൾഡൻ വീസയിലൂടെ സമ്മാനിക്കപ്പെട്ടിരിക്കുന്നതെന്നു ഇഖ്ബാൽ മാർക്കോണി പറഞ്ഞു. നേരത്തെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുന്നതിനായി തന്റെ മാജിക് പൂർണമായും മുതുകാട് ഉപേക്ഷിച്ചിരുന്നു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം ഗോള്‍ഡന്‍ വീസ ലഭ്യമായിട്ടുണ്ട്. അടുത്തിടെ ഗോൾഡൻ വീസാ മാനദണ്ഡങ്ങളിൽ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *