മലയാളിയായ ഭിന്നശേഷി വിദ്യാർത്ഥിയെ ഷാർജയിൽ നിന്ന് കാണാതായി

18 വയസുള്ള മലയാളിയായ ഭിന്നശേഷി വിദ്യാർത്ഥിയെ ഷാർജയിൽ നിന്ന് കാണാതായി. ഫെലിക്സ് ബേബിയെന്നാണ് വിദ്യാർത്ഥിയുടെ പേര്. ഇന്നലെ രാത്രി 8 മണി മുതൽ ഷാർജ സിറ്റി സെന്റർ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതായത്. ചുവന്ന ടീഷർട്ടും ലൈറ്റ് ഗ്രീൻ ജാക്കറ്റുമായിരുന്നു ഫെലിക്സിനെ കാണാതായപ്പോൾ ധരിച്ചിരുന്ന വേഷം. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 00971 506740206 എന്ന നമ്പറിലോ 00971 50 726 5391 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുയാണ്.

Leave a Reply

Your email address will not be published. Required fields are marked *