ഭൂകമ്പം ബാധിച്ച സിറിയയിലേക്കും തുർക്കിയിലേക്കും കൂടുതൽ സഹായം അയച്ച് യുഎഇ

ഭൂകമ്പം ബാധിച്ച സിറിയയിലേക്കും തുർക്കിയയിലേക്കും കൂടുതൽ സഹായം അയച്ച് യു.എ.ഇ. ഗാലൻഡ് നൈറ്റ്-2 ഓപറേഷൻറെ ഭാഗമായി വിമാനമാർഗം സിറിയയിലേക്ക് 44 കാർഗോകൂടി അയച്ചു.

ഇതിൽ 1630 ടൺ വസ്തുക്കളുണ്ട്. ഇതിനു പുറമെ തുർക്കിയയിലേക്ക് 34 കാർഗോയിലായി 447 ടൺ വസ്തുക്കളും അയച്ചു. ഭക്ഷ്യ വസ്തുക്കൾ, ചികിത്സ ഉപകരണങ്ങൾ, മരുന്നുകൾ, ടെൻറ് എന്നിവയാണ് അയച്ചത്.

ഗൾഫ് രാജ്യങ്ങളിൽനിന്ന് സിറിയയിലേക്കും തുർക്കിയയിലേക്കും ഏറ്റവും കൂടുതൽ സഹായം നൽകിയത് യു.എ.ഇയാണ്. ഇതുവരെ 160 ദശലക്ഷം ഡോളറിൻറെ സാമ്പത്തികസഹായമാണ് യുഎഇ നൽകിയത്. ഇതിനു പുറമെ, ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചും രക്ഷാപ്രവർത്തനം നടത്തിയും യു.എ.ഇ സേന സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *