ബുർജ് ഖലീഫയിൽ ഇത്തവണ റെക്കോർഡ് വെടിക്കെട്ട്

യു എ ഇ : ന്യൂയർ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇത്തവണബുർജ് ഖലീഫയിൽ റെക്കോർഡ് വെടിക്കെട്ട്. ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫയിൽ ഇത്തവണ നടക്കുക റെക്കോഡ് വെടിക്കെട്ടായിരിക്കുമെന്ന് ഡെവലപ്പർമാർ അറിയിച്ചു.കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന ലേസർഷോയും ഉണ്ടായിരിക്കും. എമിറേറ്റിന്റെ വിവിധഭാഗങ്ങളിലും വെടിക്കെട്ടും ലേസർ ഷോയും അരങ്ങേറും. ഡിസംബർ രണ്ടിന് രാത്രി എട്ടുമണിക്ക് ജെ.ബി.ആർ., ബ്ലൂവാട്ടേഴ്‌സ്, അൽ സീഫ്, ദി ബീച്ച് എന്നിവിടങ്ങളിലും ദി പോയന്റ്, ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ രാത്രി ഒമ്പത് മണിക്കും കരിമരുന്ന് പ്രയോഗം ആസ്വദിക്കാം.

സാധാരണയായി ഡിസംബർ 31, അർദ്ധ രാത്രി 11. 58 നു ആരംഭിക്കുന്ന വെടിക്കെട്ട് ഇരുപത് മിനിട്ടോളം നീണ്ടുനിൽക്കും. വെടിക്കെട്ടിനായെത്തുന്ന ജനത്തിരക്കിൽ നഗരം നിറഞ്ഞു നിൽക്കും. മണിക്കൂറുകൾക്ക് മുൻപേ വന്ന് വെടിക്കെട്ട് കാണാനുള്ള സ്ഥലം സ്വന്തമാക്കുന്ന രീതിയാണ് കണ്ടുവരാറുള്ളത്. വൈകി വരുന്നവർക്ക് വെടിക്കെട്ട് നല്ല രീതിയിൽ കാണാനുള്ള അവസരം ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഇക്കാരണങ്ങളാണ് ആളുകൾ നേരത്തെ എത്തുന്നത്.

അതേസമയം വെടിക്കെട്ട് സ്വകാര്യമായി കാണുന്നതിനും അവസരമുണ്ട്. ഡൗൺടൗൺ ദുബായിലെ സ്വകാര്യ കാഴ്ചയ്ക്കായി അതിഥികൾക്ക് യു ബൈ ഇമാർ (U by Emaar) എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യാം.തുടർന്ന് ലഭിക്കുന്ന ക്യു ആർ കോഡ് ഈ സ്ഥലത്തേക്ക് പ്രവേശിക്കാനല്ല അനുമതിയാണ്. ഇത് നൽകുന്നതിലൂടെ നിശ്ചിത സ്ഥലത്തുനിന്നുകൊണ്ട് വെടിക്കെട്ടിന്റെ സ്വകാര്യകാഴ്ച ആസ്വദിക്കാം.

Leave a Reply

Your email address will not be published. Required fields are marked *