ഫേസ് റെക്കഗ്നിഷനിൽ പിടികിട്ടാപുള്ളിയുടെ രൂപ സാദൃശ്യം ; അബുദാബിയിൽ 5 ദിവസം കുടുങ്ങിയ ദമ്പതികളെ രക്ഷിച്ച് ഇന്ത്യൻ എംബസി

അബുദാബി : പിടികിട്ടാപ്പുള്ളിയുമായുള്ള രൂപസാദൃശ്യം മൂലം ഇന്ത്യക്കാരായ ദമ്പതികളെ അബുദാബി എയർപോർട്ടിൽ തടയുകയും രണ്ടു പേരെയും വ്യത്യസ്ത സ്ഥലങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. വിവരം കുടുംബാംഗങ്ങൾ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിനു ട്വീറ്റ് ചെയ്തതിനെത്തുടർന്ന് കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ഇടപെട്ട് പ്രശ്‍നംപരിഹരിക്കപ്പെട്ടു. 5 ദിവസത്തിനു ശേഷം ഇന്നലെ ഇന്ത്യയിൽ തിരിച്ചെത്തിയ പ്രവീൺ കുമാർ കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞു.

നോയിഡ ഹബീബ്പൂർ സ്വദേശിയും സിമന്റ് കമ്പനി കരാറുകാരനുമായ പ്രവീൺകുകുമാറും ഭാര്യ ഉഷയും സ്വിറ്റ്സർലൻഡിലേക്കു പോകാൻ 11ന് അബുദാബിയിൽ എത്തിയപ്പോൾഇമിഗ്രേഷൻ നടപടിയുടെ ഭാഗമായുള്ള ഫേസ് റെക്കഗ്നിഷനിൽ പിടികിട്ടാപ്പുള്ളിയുടെ രൂപസാദൃശ്യം കണ്ട് പ്രവീൺകുമാറിനെയും ഭാര്യയെയും എയർപോർട്ട് അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച പ്രവീൺകുമാറിനെ മറ്റൊരു സ്ഥലത്തെത്തിച്ചു വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടുപേരെയും മാറ്റി പാർപ്പിക്കുകയും ചോദ്യം ചെയ്യൽ തുടരുകയും ചെയ്ത സാഹചര്യത്തിൽ വീട്ടുകാർ വിദേശകാര്യ മന്ത്രിക്ക് പരാതി ട്വീറ്റ് ചെയ്യുകയായിരുന്നു.

5 ദിവസം നീണ്ട ചോദ്യം ചെയ്യലിൽ കുറ്റക്കാരല്ലെന്ന് തെളിഞ്ഞുവെങ്കിലും അവധിയും സ്വിറ്റസർലാന്റിലേക്കുള്ള വിനോദയാത്രയും ദമ്പതികൾക്ക് നഷ്ടമായി. തെറ്റായ നിഗമനത്തിൽ ദമ്പതികളെ തടഞ്ഞുവച്ചതിനെ സംബന്ധിച്ച് യുഎഇ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *