ദുബായ് ∙: ലോകജനതയെ അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയുകയും ചെയ്തുകൊണ്ട് ഗ്ലോബൽ വില്ലജ് വിസ്മയം തീർത്തുകൊണ്ടിരിക്കുകയാണ്. പ്രേതഭവനമായ ഹാലോവീനാണ് ഇ ത്തവണത്തെ പ്രദർശനത്തിലെ ഏറ്റവും ആകർഷകമായ ഘടകം . പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക് വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെയുണ്ടായിരിക്കും.
660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. കൂടാതെ മറ്റേതൊരു പ്രേതാലയ അനുഭവം സൃഷ്ടിക്കുന്നതിനായി കേവ് എന്റർടൈൻമെന്റും ഗ്ലോബൽ വില്ലേജിലെത്തിയിരിക്കുന്നു.
മറ്റൊരു പുത്തൻ ആകർഷണം ഡിഗേഴ്‌സ് ലാബ് ആണ്. കുട്ടികൾക്കും യുവതീയുവാക്കൾക്കും മുതിർന്നവർക്കും ഈ രസകരമായ വിദ്യാഭ്യാസ പരിപാടി ആസ്വദിക്കാം. കാർണവലിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോളിക് ഡിഗ്ഗർ അനുഭവം, ഡിഗറുകളും ഡമ്പറുകളും മറ്റു നിർമ്മാണ യന്ത്രങ്ങളും പ്രവർത്തിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ചെറിയ ബിൽഡർമാരെ ക്ഷണിക്കുന്നതാണു പരിപാടി. ഇതു മുഴുവൻ കുടുംബത്തിനും ആവേശം നൽകുന്നു.
വിചിത്രമായ നിയമങ്ങളുള്ള ഒരു ലോകത്തു വളരെ പ്രചാരമുള്ള റിപ്ലേസ് ബിലീവ് ഇറ്റ് ഒാർ നോട് നാലാം വർഷവും ആഗോള ഗ്രാമത്തിൽ തിഎത്തുന്നു. ലോകത്തെ 200ലേറെ അവിശ്വസനീയമായ ഡിസ്പ്ലേകളോടെ, മധ്യപൂർവദേശ–വടക്കൻ ആഫ്രിക്ക മേ4 അടി നീളമുള്ള കൊലയാളി മുതല, ഒരു ദശലക്ഷത്തിലേറെ തീപ്പെട്ടികൾ അടങ്ങിയ തീപ്പെട്ടി മാതൃക, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മണി ലെഗ്സ്’ എന്നിവ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ സന്ദർശകർക്ക് ആനന്ദം പകരും. “ടോർച്ചർ ചേംബർ” ഗാലറിയിൽ പുരാതന ജയിൽ ശിക്ഷയുടെ അവിശ്വസനീയമായ പ്രദർശനങ്ങൾ അടങ്ങിയിരിക്കുന്നു. ഐക്കണിക് സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് “ഹീറോസ് ഗാലറി” ഈ വർഷം ഇടംപിടിക്കും. കൂടാതെ ആവേശകരമായ പുതിയ കറങ്ങുന്ന പ്രദർശനത്തിൽ വളരെ സവിശേഷമായ ചില സിനിമാ സ്മരണികകൾ കാണിക്കുകയും ചെയ്യും. ഈ പ്രദർശനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടും.
പര്യവേക്ഷണം ചെയ്യാനും ആസ്വദിക്കാനുമുള്ള 170-ലേറെ റൈഡുകളും ഗെയിമുകളും ആകർഷണങ്ങളുമുള്ള കാർണവൽ ഫാമിലി ഫൺ ഫെയർ ആണ്. ഈ സീസണിൽ കാർണവലിന്റെ ഏറ്റവും ജനപ്രിയമായ ഏഴ് റൈഡുകളിൽ ഫാസ്റ്റ് ട്രാക്ക് ക്യൂ ലൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ അതിഥികൾക്ക് ഒരു വിഐപിയെപ്പോലെ തോന്നുകയും ക്യൂവിൻ്റെ മുൻവശത്തെത്തുകയും ചെയ്യാം. മൂന്ന് വൈറ്റ്-നക്കിൾ റൈഡുകളിൽ പുതിയ വീഡിയോ റെക്കോർഡിങ് സാങ്കേതിക വിദ്യ ത്രിൽ അന്വേഷിക്കുന്നവർക്ക് ആഹ്ളാദം പകരും. അതിഥികൾക്ക് റിസ്റ്റ്-ക്യാമറകൾ ധരിക്കാം. പുതിയതും മെച്ചപ്പെടുത്തിയതുമായ ആകർഷണങ്ങൾക്ക് പുറമേ, നിലവിലുള്ള എല്ലാ റൈഡുകളും പൂർണമായ സേവനം നൽകുകയും വീണ്ടും പുനർനിർമിക്കുകയും ചെയ്തു.
ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഗ്ലോബൽ വില്ലേജ് പുരസ്‌കാരങ്ങൾ നേടിക്കൊണ്ടേയിരിക്കുന്നു. ഈ വർഷമാദ്യം ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽ നിന്ന് പഞ്ചനക്ഷത്ര റേറ്റിങ്ങും സ്വോർഡ് ഓഫ് ഓണറും വീണ്ടും ലഭിച്ചതായി ഓർബ് എന്റർടൈൻമെന്റ് ഡയറക്ടർ മാർക്ക് ടക്കർ പറഞ്ഞു, ഞങ്ങളുടെ ടീം എല്ലാ വേനൽക്കാലത്തും നിലവിലുള്ള റൈഡുകൾ മെച്ചപ്പെടുത്താനും പുതിയ അനുഭവങ്ങൾ യാഥാർഥ്യമാക്കാനും കഠിനമായി പരിശ്രമിക്കുന്നു. ദശലക്ഷക്കണക്കിന് അതിഥികൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന തലത്തിലാണ് എല്ലാ റൈഡുകളും ആകർഷണങ്ങളും എന്ന് ഉറപ്പാക്കാൻ കഠന പ്രയത്നം ആവശ്യമാണ്.
സീസൺ 27-ൽ ഗേറ്റുകൾ തുറക്കാൻ ഇനിയും കാത്തിരിക്കാനാവില്ല. കഴിഞ്ഞ മാസം ഗ്ലോബൽ വില്ലേജ് ബിഗ് ബലൂണിന്റെ വിശദാംശങ്ങൾ അനാച്ഛാദനം ചെയ്‌തിരുന്നു, ഇത് ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയരുന്ന തരത്തിലുള്ള ഹീലിയം ബലൂൺ റൈഡാണ്. ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രി കാഴ്ചകൾ പ്രദാനം ചെയ്യുന്നു.