പൂർത്തിയാവാത്ത മകൻ വാഹനമോടിച്ചുണ്ടായ അപകടത്തിൽ പ്രതിയുടെ പിതാവ് ഇരയ്ക്ക് 7,800 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി .അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് പിഴ വിധിച്ചത്.
വാഹനാപകടത്തെത്തുടർന്ന് മകൻ വരുത്തിയ നാശനഷ്ടങ്ങൾ പ്രതിയുടെ പിതാവ് നൽകണമെന്ന് ആവശ്യപ്പെട്ട് വാഹനമോടിക്കുന്നയാൾ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് വിധി . 17,400 ദിർഹം നഷ്ടപരിഹാരമായി അവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇര കേസ് നൽകിയത്.
കേടായ കാറിന്റെ ചിത്രങ്ങൾ, അറ്റകുറ്റപ്പണികൾക്കായുള്ള ക്വട്ടേഷനും വിലയും, പ്രതിയുടെ മകൻ അപകടമുണ്ടാക്കിയതായി ആരോപിക്കപ്പെട്ട വിധിയുടെ പകർപ്പും എന്നിവ സഹിതമാണ് ഇര നഷ്ടപരിഹാരകേസ് ഫയൽ ചെയ്തത്.
തുടർന്ന് കോടതി നടത്തിയ അന്വേഷണത്തിൽ 7,800 ദിർഹത്തിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി.അറ്റകുറ്റപ്പണികൾക്കായി 7,800 ദിർഹവും കൂടാതെ പരാതികാരന്റെ നിയമ ചിലവുകളും പ്രതിയുടെ പിതാവ് നൽകാൻ കോടതി ഉത്തരവിട്ടു .