ഇന്ത്യൻ പ്രവാസികൾക്ക് സന്തോ, വാർത്തയുമായി യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രവാസികൾക്ക് യുഎഇയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലോ അവ പരിഹരിക്കാൻ കോൺസുലാർ സഹായം വേണമെങ്കിലോ ഇനി നൂതന മാർഗത്തിലൂടെ സഹായം ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ്ബോട്ട് സൗകര്യങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. ദുബായിലാണ് കോൺസുലേറ്റുള്ളത്.
ഇന്ത്യൻ കോൺസുലേറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി ഭാരതീയ സഹായത കേന്ദ്രയുടെ പ്രവർത്തനങ്ങൾ നൂതനമാക്കാനാണ് തീരുമാനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ കേന്ദ്രം ഇതോടെ ലഭ്യമാകും. പുതിയ ഫീച്ചറുകളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ട കോൺസുലാർ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള ദൗത്യമാണ് ഇതിലൂടെ ആരംഭിക്കുന്നത്. ദുബായിലേക്ക് പിബിഎസ്കെയുടെ ലൊക്കേഷൻ മാറ്റിയശേഷം പരാതികളുടെ പ്രളയമാണ് ഉണ്ടായിരിക്കുന്നത്.
എല്ലാ പരാതികൾക്കും പരിഹാരമുണ്ടാക്കാൻ കൂടിയാണ് എഐ, ചാറ്റ്ബോട്ട് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം ശരാശരി 3500 കോളുകളാണ് പിബിഎസ്കെയെ തേടിയെത്തുന്നത്. മെസേജുകളും, ഇമെയിലുകളും, എംബസിയിൽ നേരിട്ടെത്തുന്നവരും ധാരാളമുണ്ടെന്നും എംബസി അറിയിച്ചു.