പ്രവാസികൾക്കായി സുന്ദര ഭവനങ്ങൾ ഒരുക്കി ബ്രിഗേഡ് ഗ്രൂപ്പ്

ദുബായ് : റിയല്‍ എസ്റ്റേറ്റ് രംഗത്തു മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബ്രിഗേഡ് ഗ്രൂപ്പ് പ്രവാസികള്‍ക്കായി സുന്ദര ഭവനങ്ങൾ ഒരുക്കുന്നു. ഇന്ത്യയില്‍ ബംഗ്ളുരു, ചെന്നൈ, ഹൈദരാബാദ്, മൈസൂര്‍ എന്നീ നഗരങ്ങളിലാണു പ്രവാസികളുടെ ഇഷ്ടമനുസരിച്ചുള്ള താമസ സമുച്ചയങ്ങള്‍ ബ്രിഗേഡ് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. യു. എ. ഇ യിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമാകുന്ന വിധത്തിൽ 29.9 ലക്ഷം രൂപ മുതല്‍ 4.5 കോടി രൂപ വിലയുള്ള വില്ലകളും ഫ്‌ളാറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. വില്ലകളും,ഫ്ലാറ്റുകളും വളരെ എളുപ്പത്തില്‍ വാങ്ങാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .

ഈ മാസം 17, 18 തിയതികളില്‍ കമ്പനിയുടെ ദുബായ് ഓഫിസില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വര്‍ഷാന്ത്യ സമ്മാനങ്ങളും പ്രോപര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കും. ഈ കാലയളവില്‍ വില്ലകളും ഫ്‌ളാറ്റുകളും സ്വന്തമാക്കുന്നവര്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ ലാഭിക്കാനാവും. പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് തന്നെ ബ്രിഗേഡ് ഒരുക്കിയിട്ടുണ്ട്. ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ നസീമ ടവറിലുള്ള ഓഫിസിലോ, 00971569966926 എന്ന നമ്പറിലോ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാര്‍ഷിക ഇളവുകള്‍ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *