യു എ ഇ : വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ട് യുവാവിനെ കബളിപ്പിച്ച് 350, 000 ദിർഹം കൈപ്പറ്റിയ കേസിൽ പിഴയടക്കം യുവാവിന് തിരിച്ച് നൽകാൻ ദുബായ് അൽ ഐൻ കോടതി വിധി. സോഷ്യൽ മീഡിയ വഴി യുവാവ് അറബ് യുവതിയുമായി സൗഹൃദത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ ഒരുവർഷം നീണ്ട സൗഹൃദത്തിനൊടുവിൽ യുവാവ് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.തുടർന്ന് യുവതി അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു . തുടർന്ന് ഇരുവരും വിവാഹ നിശ്ചയം നടത്തുവാൻ തീരുമാനിച്ചു. എന്നാൽ നിശ്ചയം നടത്തുന്നതുന്നതിന് യുവതി പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവാവ് 350000 ദിർഹം നൽകുകയായിരുന്നു. വിരുന്ന് ഒരുക്കുന്നതിനായി പ്രതിശ്രുതവരനിൽ നിന്ന് 350,000 ദിർഹം കൈപ്പറ്റിയ അറബ് യുവതി നിശ്ചയം നടത്തുന്നതിന് തിയ്യതി നിശ്ചയിക്കാൻ താമസിച്ചതിനെ തുടർന്ന് വരന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വിവാഹിയാണെന്ന കാര്യം തിരിച്ചറിയുന്നത്.
തുടർന്ന് യുവാവ് പോലീസിൽ പറയുകയും താൻ യുവതിക്ക് നൽകിയ തുകയും നഷ്ടപരിഹാരമായി 20,000 ദിർഹം നൽകണമെന്നും ചൂണ്ടിക്കാട്ടി പരാതി സമർപ്പിക്കുകയായിരുന്നു. പണം തിരികെ നൽകാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും യുവതി പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഇയാൾ പരാതി നൽകിയതെന്നും ബാങ്ക് ട്രാൻസ്ഫർ രേഖകളും അവർ തമ്മിലുള്ള വാട്ട്‌സ്ആപ്പ് ആശയവിനിമയങ്ങളുമടക്കം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കള്ളം പറയുകയും നിയമവിരുദ്ധമായി പണം കൈക്കലാക്കുകയും ചെയ്തതിന് അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി സ്ത്രീ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് പണം തിരികെ നൽകാനും 6,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും ജഡ്ജി ദുബായ് അൽഐൻ കോടതി ഉത്തരവിട്ടു.