പോലീസിൽ പരാതിപെട്ടതിന്റെ വൈരാഗ്യം ; സൗദിയിൽ ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി

 ജിദ്ദയിൽ അധ്യാപികയായ ഭാര്യയെ ഭർത്താവ് കത്തികൊണ്ട് കുത്തിക്കൊന്നു.തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ടതിന്റെ ദേഷ്യത്തിലാണ് പ്രതി ഭാര്യയെ കുത്തികൊലപ്പെടുത്തിയത്. ശാരീരികമായ ഉപദ്രവങ്ങളെത്തുടർന്ന് യുവതി ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ സമൻസ് വന്നതിന്റെ ദേഷ്യത്തിൽ പ്രതി ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവരികയായിരുന്ന യുവതിയെ ബലം പ്രയോഗത്തിലൂടെ അടുക്കളയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തനിക്ക് ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നു പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചു.പ്രതിയെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം മരിച്ച സ്ത്രീയെയും പ്രതിയെയും കുറിച്ചുള്ള വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *