യു എ ഇ : .പെൻഷൻ ഉപഭോക്താകകൾക്കും ഗുണഭോക്താക്കൾക്കും 2022 ഒക്ടോബർ 27 വ്യാഴാഴ്ച തുക വിതരണം ചെയ്യുമെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) അറിയിച്ചു.45,900 പെൻഷൻ ഉപഭോക്താക്കൾക്ക് 676 ദശ ലക്ഷം ദിർഹം പെൻഷനാണ് വിതരണം ചെയ്യുന്നത്.
2021 ഒക്ടോബറിൽ നിന്ന് 63 ദശലക്ഷം ദിർഹത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്നും ഈ സമയത്ത് വിതരണം ചെയ്ത പെൻഷന്റെ മൂല്യം 613 ദശലക്ഷം ദിർഹമാണെന്നും GPSSA അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 43,199 പേരായിരുന്നു പെൻഷൻ സ്വീകരിച്ചത്. എന്നാൽ ഈ വർഷം ഒക്ടോബറിൽ ആളുകളുടെ എണ്ണം 45900 ആയി ഉയർന്നു.
ആഗോള പെൻഷൻ പഠന കേന്ദ്രമായ മെർസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്പ്രകാരം ആഗോള പെൻഷൻ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന വാർഷിക പഠനത്തിൽയുഎഇ 25-ാം സ്ഥാനത്താണ്.
ലോകമെമ്പാടുമുള്ള റിട്ടയർമെന്റ് വരുമാന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിൽയു എ ഇ യിലെ താമസക്കാർക്ക് അവശ്യമായതും സുസ്ഥിരവുമായ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
യു.എ.ഇ.യിൽ പെൻഷൻ സമ്പ്രദായം വികസിപ്പിക്കുന്നതിന് വിവിധ തലങ്ങളിൽ മികച്ച പ്രകടനമാണ് രാജ്യം കാഴ്ചവെക്കുന്നതെന്ന് ജി.പി.എസ്.എസ്.എ എക്സിക്യൂട്ടീവ് ഡയറക്ടർ ഹനൻ അൽ-സഹ്‌ലവി പറഞ്ഞു