പുതുവർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സമ്മാനിക്കാനൊരുങ്ങി അബുദാബി

പുതുവർഷത്തിൽ ലോകവിസ്മയമൊരുക്കാനൊരുങ്ങുകയാണ് അബുദാബി. ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കാണ് അബുദാബിയിൽ ഒരുങ്ങുക. തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലാണ് കരയിലെ ഈ കടൽകൊട്ടാരം ഒരുങ്ങുന്നത്. . 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ സജ്ജമാക്കുന്ന സീ വേൾഡിൽ 5. 8 കോടി ലിറ്റർ ജലം ഉൾക്കൊള്ളും. വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി 68,000ൽ ഏറെ സമുദ്ര ജീവികളും ഉൾകൊള്ളുന്ന ദൃശ്യ വിസ്മയം 2023ൽ ജനങ്ങൾക്കായി തുറന്നു നൽകും.

സ്വാഭാവിക കടൽകാഴ്ചകൾ കാണാം എന്നതിലുപരി പടൂകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ തുടങ്ങി കടലിന്റെ അടിത്തട്ടിന്റെ കാഴ്ചകൾ കാണാൻ സാധിക്കുമെന്നതായിരിക്കും കാണികളെ ഏറ്റവും കൂടുതൽ ആകർഷിക്കാൻ പോകുന്ന ഘടകം. മറൈൻ ലൈഫ് . വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം ആസ്വദിക്കാവുന്ന 20 മീറ്റർ ഉയരമുള്ള എൻഡ്‌ലസ് കാണികൾക്ക് കൗതുകമുണർത്തും. ഇതിനു പുറമെ, പാർക്ക്, പഠന-ഗവേഷണ കേന്ദ്രങ്ങൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. കൂടാതെ, വംശനാശ ഭീഷണി നേരിടുന്നവയെ സംരക്ഷിക്കാൻ പുനരധിവാസ കേന്ദ്രവുമുണ്ടാകും.

ലോകത്തിന്റെ സമുദ്രവിജ്ഞാനത്തിൽ പുതിയൊരു അധ്യായമാകും സീ വേൾഡ് അബുദാബിയെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കടൽ ജീവികളെ അവയുടെ ആവാസ വ്യവസ്ഥിതിയിൽ സംരക്ഷിക്കുന്ന മാതൃക പദ്ധതിയാണിതെന്ന് സീ വേൾഡ് പാർക്സ് ആൻഡ് എന്റർടെയ്ൻമെന്റ് ചെയർമാൻ സ്കോട്ട് റോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *