പുതുവത്സര ദിനത്തിലെ അവധി ; ആർടിഎ സമയക്രമം പ്രഖ്യാപിച്ചു

പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ, ദു​ബൈ മെ​ട്രോ, ട്രാം, ​ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ, പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ൾ, വെ​ഹി​ക്കി​ൾ ടെ​ക്നി​ക്ക​ൽ സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ​യു​ടെ സേ​വ​ന സ​മ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ).

പു​തു​വ​ത്സ​ര ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന്​ ബു​ധ​നാ​ഴ്ച എ​മി​റേ​റ്റി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും.

ദു​ബൈ​ മെ​ട്രോ

ഡി​സം​ബ​ർ 31 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ്​ രാ​ത്രി 11.59ന്​ ​അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി 12ന്​ ​ആ​രം​ഭി​ച്ച്​ പി​റ്റേ​ന്ന്​ പു​ല​ർ​ച്ച ഒ​രു മ​ണി​ക്ക്​ അ​വ​സാ​നി​ക്കും.

ദു​ബൈ ട്രാം

​ചൊ​വ്വാ​ഴ്ച ​പു​ല​ർ​ച്ച ആ​റി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ രാ​ത്രി 11.59ന്​ ​അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി 12ന്​ ​ആ​രം​ഭി​ച്ച്​ പി​റ്റേ​ന്ന്​ രാ​ത്രി ഒ​രു മ​ണി വ​രെ.

ആ​ർ.​ടി.​എ ബ​സ്​

റൂ​ട്ട്​ ഇ100: ​അ​ൽ ഖു​ബൈ​ബ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന റൂ​ട്ട്​ ഇ100 ​ബ​സ്​ ഡി​സം​ബ​ർ 31 മു​ത​ൽ ജ​നു​വ​രി ഒ​ന്നു​വ​രെ സ​ർ​വി​സ്​ നി​ർ​ത്തും. അ​ബൂ​ദ​ബി​ക്ക്​ പോ​കേ​ണ്ട​വ​ർ പ​ക​രം ഇ​ബ്​​ൻ ബ​ത്തൂ​ത്ത ബ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ റൂ​ട്ട്​ ഇ101 ​ഉ​പ​യോ​ഗി​ക്ക​ണം.

റൂ​ട്ട്​ ഇ102: ​ അ​ൽ ജാ​ഫി​ലി​യ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ഇ102 ​ബ​സ്​ സ​ർ​വി​സ്​ ഡി​സം​ബ​ർ 31 മു​ത​ൽ ജ​നു​വ​രി ഒ​ന്നു​വ​രെ ഉ​ണ്ടാ​വി​ല്ല. ഷാ​ബി​യ മു​സ്സ​ഫ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ ഇ​ബ്​​ൻ ബ​ത്തൂ​ത്ത ബ​സ്​ സ്​​റ്റേ​ഷ​നി​ൽ ഇ​തേ റൂ​ട്ടി​ലു​ള്ള ബ​സ്​ ഉ​പ​യോ​ഗി​ക്ക​ണം

Leave a Reply

Your email address will not be published. Required fields are marked *