വഴിയരികിലും നടപ്പാതകളിലും അടക്കം നിരോധിത ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി.നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്താൽ 1000 ദിർഹം പിഴചുമത്തുമെന്നും അധികൃതർ ഓർമിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്കും അധികൃതർ തുടക്കംകുറിച്ചു.
നഗരഭംഗി കാത്തുസൂക്ഷിക്കുന്നതിന് ഡ്രൈവർമാർ ഉത്തരവാദിത്തം കാണിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.നിയമലംഘനം നടത്തി പിഴ ചുമത്തപ്പെട്ടാൽ 30 ദിവസത്തിനകമാണ് തുക കെട്ടുന്നതെങ്കിൽ 500 ദിർഹം മാത്രം അടച്ചാൽ മതിയാകും.