യു എ ഇ : ദുബായ് ഓപ്പറയിൽ നാളെ ഇവാക്വേഷൻ മോക് ഡ്രിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് സിവിൽ ഡിഫൻസ് പോസ്റ്റ് ചെയ്ത അറിയിപ്പ് അനുസരിച്ച്, രാവിലെ 9 നും 11 നും ഇടയിലായിരിക്കും മോക് ഡ്രിൽ അരങ്ങേറുക.
എമർജൻസി സമയങ്ങളിൽ സേനയുടെ കാര്യക്ഷമത ഉറപ്പുവരുത്താതുന്നതിനായി മോക് ഡ്രിൽ നടത്താറുണ്ട്. അതുകൊണ്ടുതന്നെ ആളുകൾ സഹകരിക്കണമെന്നും ഫോട്ടോസ് എടുക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.