നാളെ വൈകീട്ട് 6 ന് ഷാരൂഖ് ഖാൻ ഷാർജ പുസ്തകമേളയിൽ

ഷാര്‍ജ : രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാറുഖ് ഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാറുഖ് ഖാന്‍ നാളെ (11– വെള്ളി) വൈകിട്ട് 6 ന്പുസ്തക മേള ന‌ടക്കുന്ന ഷാർജ എക്സ്പോ സെന്ററിലെ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംവദിക്കും.

മധ്യപൂർവദേശത്ത് ഒട്ടേറെ ആരാധകരുള്ള ഷാറുഖിന്റെ സിനിമകൾ സ്വദേശികൾക്കും ഏറെ ഇഷ്ടമാണ്. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏക താരവും ഷാറുഖ് ഖാന്‍ ആയിരിക്കും. തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ ആഴത്തിലുള്ള വായനയ്ക്ക് സമയം കണ്ടെത്തുന്ന വ്യക്തിയാണ് ഷാറുഖ് ഖാന്‍. നല്ല പുസ്തകങ്ങളെ സ്‌നേഹിക്കുന്ന അദ്ദേഹം തന്റെ വായനാ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കും. മൂന്നു പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തില്‍ കൂടുതലും ഹിറ്റുകള്‍ സമ്മാനിച്ച നടനാണ് ഷാറുഖ് ഖാന്‍. ഹിന്ദി സിനിമയില്‍ റൊമാന്റിക് നായകനായി പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും യുവാക്കളുടെ ഹരമാണ്.ഷാറുഖ് ഖാനെ ഒരു നോക്കു കാണാൻ പുസ്തകമേളയിലേക്ക് വൻ ജനപ്രവാഹമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനാൽ നേരത്തെ എത്തി ബാൾ റൂമില്‍ ഇടം പിടിക്കാന്‍ അധികൃതർ നിർദേശിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രിയ താരത്തെ കാണാൻ ആളുകളെത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *