അബുദാബി:സാഹസികതയിഷ്ടപ്പെടുന്നവർക്ക് മേൽക്കൂര നടത്തം ഒരുക്കി ഫെറാറി വേൾഡ്.യാസ് ദ്വീപിലാണ് ഫെറാറി വേൾഡ് കാറിന്റെ ബോഡി നിവർത്തി വച്ചതുപോലുള്ള മേൽക്കൂരയിലൂടെ നടക്കാൻ അവസരമുള്ളത്.
നവംബർ 2 മുതൽ ഫെറാറി വേൾഡ് സന്ദർശകരെ സ്വാഗതം ചെയ്യും. 196 ദിർഹമാണ് ഫീസായി ഈടാക്കുക.ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയായിരിക്കും നടത്തതിന് അനുയോജ്യം.ഡയമണ്ട്, ഗോൾഡ് വാർഷിക പാസുള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 25 ശതമാനവും സിൽവർ പാസുള്ളവർക്ക് 15 ശതമാനവും ഇളവ് ലഭിക്കും.