നടി ഭാമയ്ക്ക് ഗോൾഡൻ വിസ

ദുബായ് : നടി ഭാമയ്ക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഭാമ വീസ പതിച്ച പാസ്പോർട് കൈപ്പറ്റി.

നേരത്തെ ഗോൾഡൻ വീസ ലഭിച്ച മലയാളത്തിലേതുൾപ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയത് ഇസിഎച്ച് ഡിജിറ്റൽ ആയിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. പത്തു വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇളവുതികൾ അനുവദിച്ചത് 

Leave a Reply

Your email address will not be published. Required fields are marked *