ദർശന ഫുട്‌ബോൾ മാമാങ്കം സെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 2023

യു.എ.ഇ.ദർശന കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19 ഞായറാഴ്ച് ‘ദർശന ഫുട്‌ബോൾ മാമാങ്കം – 2023’ എന്ന പേരിൽ ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടത്തുവാൻ ആക്ടിംങ്ങ് പ്രസിഡണ്ട് വലിയകത്ത് ഷറഫുദ്ദീൻ, കേച്ചേരി, യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഉച്ചക്ക് 2 മണി മുതൽ വിന്നേഴ്‌സ് ക്ലബ് അജ്മാൻ ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 10 തീയതിക്ക് മുമ്പായി 0502827933, 0562196577, 0569365369 ബന്ധപ്പെടണമെന്ന് യോഗം മുഴുവൻ സ്‌പോർട്‌സ് പ്രേമികളോടും അഭ്യർത്ഥിച്ചു. രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി യോഗം ഉൽഘാടനം ചെയ്തു.

കെ.ടി.പി.ഇബ്രാഹിം, സാബു തോമസ്, വീണ ഉല്ല്യാസ്, ഷിജി അന്ന ജോസഫ്, ജെന്നി പോൾ, ഖുറേഷി ആലപ്പുഴ, ടി.പി.അശറഫ് ,സാബു തോമസ്, ഫൈസൽ കെ.വി.ശ്രീകുമാർ നമ്പ്യാർ എന്നിവർ സംസാരിച്ചു. ദർശന ജനറൽ സിക്രട്ടറി അഖിൽദാസ് ഗുരുവായൂർ സ്വാഗതവും സിക്രട്ടറി ഷെംസീർ നാദാപുരം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *