ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ സമാപിച്ച എസിആര്‍ഇഎസ് റിയല്‍ എസ്‌റ്റേറ്റ് പ്രദര്‍ശനത്തില്‍ പാന്‍ അറബ് റിയല്‍ എസ്റ്റേറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന്റേയും നേതൃത്വത്തിലാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത് യുഎഇയിലും പുറത്തുമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ വികസനത്തിനും നിക്ഷേപ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ഒരു സവിശേഷ പ്ലാറ്റ്ഫോമാണ് എസിആര്‍ഇഎസ്. പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ പ്രോജക്ടുകള്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും പ്രദര്‍ശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമായിരുന്നു പ്രദര്‍ശനം
ഡെവലപ്പര്‍മാര്‍, നിക്ഷേപകര്‍, ബ്രോക്കര്‍മാര്‍, പ്രോജക്ട് മാനേജ്മെന്റ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സാങ്കേതിക ദാതാക്കള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍ വിതരണക്കാര്‍, കരാര്‍ കമ്പനികള്‍ എന്നിവർ ഒരേ കുടകീഴിൽ അണിനിരന്ന എക്സ്പോ ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ദേയമായി.
പ്രമുഖ വ്യക്തികളുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സ്‌പോണ്‍സര്‍മാരുടെയും സാന്നിധ്യത്തില്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹ്‌മദ് ബിന്‍ ഗലീത ഉദ്ഘാടനം ചെയ്ത എക്‌സ്‌പോയില്‍ അന്താരാഷ്ട്ര തലങ്ങളില്‍ മികച്ച റിയല്‍ എസ്റ്റേറ്റ് സേവനം ലഭ്യമാക്കുന്ന പാന്‍ അറബ് പ്രോപ്പര്‍ട്ടീസ് & ഇന്‍വസ്റ്റ്‌മെന്റിന്റെ പ്രദര്‍ശനവും എക്‌സ്‌പോയിൽ നടന്നു
എസിആര്‍ഇഎസ് റിയല്‍ എസ്‌റ്റേറ്റ് എക്‌സിബിഷനിലൂടെ എമിറേറ്റില്‍ ലഭ്യമായ വിപുലമായ നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും പിന്തുണ നല്‍കാനും പരസ്പരം പങ്കാളിത്തം സൃഷ്ടിക്കാനും ലാഭകരമായ കരാറുകള്‍ കരസ്ഥമാക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്നുതായി പാന്‍ അറബ് പ്രോപര്‍ട്ടീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു.