ദുബൈ മെട്രോ ,ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾക്ക് വിലക്ക്; തീരുമാനം പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്

ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് ഇന്ന് മുതൽ വിലക്ക്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു. ദുബൈ നഗരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന വാഹനമാണ് ഇ-സ്കൂട്ടറുകൾ എന്നതിനാൽ വിലക്ക് നിരവധി പേരെ ബാധിക്കും. ഇത്തരം വാഹനങ്ങളുമായി ട്രെയിനുകളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ നിരവധിയാണ്.

സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യാഴാഴ്ച രാവിലെ അധികൃതർ പരിചയപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *