ദുബൈയിൽ 500 സ്‌കൂളുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന

ദുബൈ എമിറേറ്റിലെ 500ലധികം സ്‌കൂളുകളിൽ നഗരസഭയ്ക്കു കീഴിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടന്നു. പുതിയ അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. സ്‌കൂൾ കാന്റീനുകളിൽ ശുചിത്വവുമായി ബന്ധപ്പെട്ട് തുടർ പരിശോധനകൾ ഉണ്ടാകുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

പൊതു, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ കാൻറീനുകൾ, സ്‌റ്റോറുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സ്‌കൂൾ കാൻറീനുകൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും അനുയോജ്യ സാഹചര്യങ്ങളിൽ ഭക്ഷണം സംഭരിക്കുന്നത് ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു പരിശോധന.

അനുകൂല താപനിലയിലാണോ കാൻറീനുകളിൽ ഭക്ഷണം തയ്യാറാക്കുന്നത് എന്ന കാര്യവും ഉദ്യോഗസ്ഥർ പ്രത്യേകം ഉറപ്പുവരുത്തി. പച്ചക്കറികളും മറ്റും പാക് ചെയ്യുന്നതിന് മുമ്പ് ശുചിത്വം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച പരിശോധനയും ഇതിന്റെ ഭാഗമായി നടന്നു. കാൻറീനിലെ മിക്‌സർ ഗ്രൈന്റെർ, തുടങ്ങിയ ഉപകരണങ്ങളുടെ ഗുണനിലവാരവും പരിശോധനയുടെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *