ദുബൈയിൽ മെഗാ എയർപോർട്ട് വരുന്നു; 2030ൽ നിർമാണം പൂർത്തിയാക്കും

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി മെഗാ എയർപോർട്ട് നിർമിക്കാൻ പദ്ധതി. ഡിഎക്‌സ്ബി എന്ന അയാട്ട കോഡിൽ ലോകപ്രശസ്തമായ നിലവിലെ എയർപോർട്ട് അതിന്റെ ശേഷിയുടെ പാരമ്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ എയർപോർട്ട് നിർമിക്കാൻ നടപടി ആരംഭിക്കുന്നത്. 2030 ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദുബൈ എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്ത്സ് ആണ് മെഗാ എയർപോർട്ട് പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്.

വർഷത്തിൽ 12 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിന്റെ പരമാവധി ശേഷി. യാത്രക്കാരുടെ തിരക്കേറിയതോടെയാണ് മെഗാ എയർപോർട്ട് എന്ന ആവശ്യത്തിലെത്തിയത്. അടുത്ത ഏതാനും മാസങ്ങൾക്കകം മെഗാ എയർപോർട്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കും. 2030ൽ അത് യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. നിലവിൽ ദുബൈയിൽ ഡി എക്‌സ് ബിക്ക് പുറമെ, ഡിബ്ലിയുസി എന്ന കോഡിൽ മക്തൂം വിമാനത്താവളവും ജബൽഅലിയിൽ പ്രവർത്തന സജ്ജമാണ്. ലോകത്തിലെ ഏറ്റവും വിലയ വിമാനത്താവളങ്ങളാണ് ഇവ രണ്ടും.

Leave a Reply

Your email address will not be published. Required fields are marked *