ദുബൈയിലെ പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ആർ.ടി.എ അറിയിച്ചു. ദുബൈയിൽനിന്നും ഹത്തയിലേക്കുള്ള പ്രധാന റോഡിലാണ് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിലവിലെ വേഗപരിധിയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഇതുവരെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത അനുവദിച്ചിരുന്ന റോഡിൽ ഇനി മുതൽ 80 കിലോമീറ്റർ വേഗത്തിൽ മാത്രമേ വാഹനമോടിക്കാൻ പാടൊള്ളു. ഈ പാതയിലെ ദുബൈ, അജ്മാൻ, അൽ ഹൊസ്ൻ റൗണ്ട്എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ ഏകദേശം ആറ് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് വേഗപരിധി കുറച്ചിട്ടുള്ളത്. മറ്റു ഭാഗങ്ങളിൽ നിലവിലെ വേഗപരിധിയിൽ തൽക്കാലം മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.