ദുബായിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി ചൊവ്വാഴ്ച ദുബായിലെ നിരവധി പ്രദേശങ്ങൾക്കുള്ള പുതിയ പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ചു.
സോണുകൾ W, WP എന്നിവയ്ക്ക് കീഴിലുള്ള നിരവധി മേഖലകളെ ബാധിക്കുന്ന പുതിയ നിരക്കുകൾ കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ പ്രഖ്യാപിച്ചു
അൽ കറാമ (318W), അൽ ഖുസൈസ് ഫസ്റ്റ് (32W), മദീനത്ത് ദുബായ്, അൽ മെലാഹിയ (321W), അൽ കിഫാഫ് (324WP) എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പുതിയ താരിഫ് ഘടന ബാധകമാകുന്നത്
പുതിയ താരിഫ് വിശദാംശങ്ങൾ
- WP മേഖലയ്ക്ക് (അൽ കിഫാഫ്)
- പീക്ക് സമയം (രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും): മണിക്കൂറിന് 6 ദിർഹം
- ഓഫ്-പീക്ക് സമയം: മണിക്കൂറിന് 4 ദിർഹം
- W മേഖലയ്ക്ക് (കരാമ, അൽ ഖുസൈസ്, മദീനത്ത് ദുബായ്, അൽ മെലാഹിയ)
- മണിക്കൂറിന് 4 ദിർഹം എന്ന ഫ്‌ലാറ്റ് നിരക്ക്, ദിവസം മുഴുവൻ ബാധകമാണ്
നിലവിലുള്ള നയത്തിന്റെ ഭാഗമായി, എല്ലാ സോണുകളിലും ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളും സൗജന്യമായി തുടരും.