ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും

ആഗോള വ്യോമയാന മേഖലയിലെ പുത്തൻ നേട്ടങ്ങളുടെ പ്രദർശനമായ ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. മിഷൻ – ക്രിട്ടിക്കൽ സാങ്കേതികവിദ്യകളിലൂടെ വ്യോമയാന മേഖലയിൽ സുസ്ഥിരത വർധിപ്പിക്കുകയെന്നതാണ് ഈ വർഷത്തെ എയർ ഷോ പ്രമേയം. വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന ദുബായ് എയർ ഷോയിൽ ടുപാൻ എയർക്രാഫ്റ്റ്, ഔട്ടൽ റോബോട്ടിക്‌സ്, വോൾട്ട്എയ്‌റോ എന്നീ പ്രദർശകർ മേൽനോട്ടം വഹിക്കും.

വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിൽ ഇടംപിടിക്കും. ആഗോളതലത്തിലെ 300-ലേറെ വ്യോമയാന വിദഗ്ധർ എയർ ഷോയിൽ പങ്കെടുക്കും. മിഷൻ – ക്രിട്ടിക്കൽ സാങ്കേതികവിദ്യകളിലൂടെ വ്യോമയാന മേഖലയിൽ സുസ്ഥിരത വർധിപ്പിക്കുകയെന്ന പ്രമേയത്തിലാണ് ഈ വർഷം പരിപാടി സംഘടിപ്പിക്കുകയെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *