ദുബായ് എയർപോർട്ട് ഷോ മേയ് ഒമ്പത് മുതൽ

വ്യോമയാന മേഖലയ്ക്ക് ഉണർവേകുന്ന ദുബായ് എയർപോർട്ട് ഷോ മേയ് ഒമ്പത് മുതൽ 12 വരെ നടക്കും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് വിമാനത്താവളങ്ങളുടെ ചെയർമാനും എമിറേറ്റ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ എയർപോർട്ട് ഷോ നടക്കുക.

‘കണക്റ്റിങ് ദ ഗ്ലോബൽ എയർപോർട്ട് ഇൻഡസ്ട്രി’ എന്ന പ്രമേയത്തിലാണ് എയർപോർട്ട് ഷോയുടെ 22-ാമത് പതിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. 20-ലേറെ വിമാനക്കമ്പനികളും ആഗോള വിമാനത്താവള വ്യവസായത്തിലെ പ്രമുഖരും പങ്കെടുക്കും.

20-ലേറെ വിമാനക്കമ്പനികളും ആഗോള വിമാനത്താവള വ്യവസായത്തിലെ പ്രമുഖരും പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി മൂന്ന് പ്രദർശനങ്ങളും രണ്ട് സമ്മേളനങ്ങളും നടക്കുമെന്ന് അധികൃതർ അറിയിച്ചു. 4500-ലേറെ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *