ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു; ടിക്കറ്റ് നിരക്ക് 30 ദിർഹം

ദുബായ് എക്സ്പോ സിറ്റി വീണ്ടും ജനങ്ങൾക്കായി തുറക്കുന്നു. മെയ് 25 നാണ് എക്സ്പോ സിറ്റി ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ പതിവ് അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചത്. 2020 എക്സ്പോയുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടേക്ക് ജനങ്ങൾ ഒഴുകിയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എക്സ്പോ സിറ്റിയിലെ ഹാങിംഗ് ഗാർഡനിൽ നിന്നുള്ള കാഴ്ചകൾ ആരേയും വിസ്മയിപ്പിക്കുന്നതാണ്. 55 മീറ്റർ വരെ ഉയരെ പോകുന്ന ഹാങിംഗ് ഗാർഡനിൽ നിന്ന് ദുബായ് നഗരത്തിന്റെ ദൃശ്യം ഒപ്പിയെടുക്കാൻ കഴിയും.

വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെയാണ് പൊതുജനങ്ങള്‍ക്കായി ഇവിടം തുറന്ന് നൽകുക. മുതിർന്നവർക്ക് 30 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. അതേസമയം 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്

Leave a Reply

Your email address will not be published. Required fields are marked *