ദുബായ് എക്സ്പോ സിറ്റിയിൽ മാർച്ച് മൂന്നു മുതൽ ഹായ് റമദാൻ ഉത്സവം; പ്രവേശനം സൗജന്യം

ദുബായ് എക്സ്പോ സിറ്റിയിൽ ഹായ് റമദാൻ എന്ന പേരിൽ റദമാൻ വിശുദ്ധ മാസത്തെ വരവേൽക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി അധികൃതർ. മാർച്ച് മൂന്നിന് ആരംഭിച്ച് ഏപ്രിൽ 25 വരെ നീളുന്ന പരിപാടിയിൽ യുഎഇക്ക് അകത്തും പുറത്തുമുള്ള റമദാൻ പാരമ്പര്യങ്ങളെ കുറിച്ചുള്ള കാഴ്ചകളും അനുഭവങ്ങളും സംഘടിപ്പിക്കും.

റമദാന്റെ വിശുദ്ധിക്ക് അനുയോജ്യമായ രീതിയിലുള്ള പരിപാടികൾ, ഉൽസവങ്ങൾ, പ്രാർഥനകൾ, ഭക്ഷ്യവിഭവങ്ങൾ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ റമദാൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കും. കായിക മത്സരങ്ങൾ മുതൽ നൈറ്റ് മാർക്കറ്റ് വരെ ഹായ് റമദാനിൽ സംഘടിപ്പിക്കും.

എക്‌സ്‌പോ 2020 ദുബായ് ലോകത്തെ ഒരുമിച്ചു കൊണ്ടുവന്നതുപോലെ, എക്‌സ്‌പോ സിറ്റി ദബായ് മുന്നോട്ടുവയ്ക്കുന്ന ‘ഹായ് റമദാൻ’ ഫെസ്റ്റിവൽ വിശുദ്ധ മാസത്തിൽ വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽ ഹൗൽ പറഞ്ഞു. ഞങ്ങളുടെ സന്ദർശകർക്ക് ലോകത്തിലെ ഏറ്റവും പ്രശസ്തവും അറിയപ്പെടുന്നതുമായ റമദാൻ പാരമ്പര്യങ്ങളിൽ ചിലത് ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് നിന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുമെന്നതിൽ സന്തുഷ്ടരാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *