ദുബായ് ; അന്തരീക്ഷം പൊതുവേ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും യു എ ഇ യുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ട്. അന്തരീക്ഷ താപനില കുറഞ്ഞ് തണുപ്പിലേക്ക് രാജ്യം കടന്നു കഴിഞ്ഞു. കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡ്രെഗ്രി സെൽഷ്യസുമാണ്. രാത്രികാലങ്ങളിലും പുലർച്ചെയും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. മിതമായ കാറ്റ് ഉണ്ടായിരിക്കും.അറേബ്യൻ ഗൾഫിലും, ഒമാൻ കടലിലും തിരമാലകൾ ഉയരുമെങ്കിലും വൈകുന്നേരങ്ങളിൽ കടൽ ശാന്തമായിരിക്കും.
ദുബായിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്
